മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് ഈ തിരഞ്ഞെടുപ്പില്‍ അന്ത്യം കുറിക്കും; യുഡിഎഫ് ധർണ്ണയില്‍ പ്രതിഷേധമിരമ്പി | VIDEO

 

തിരുവനന്തപുരം: ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ഫണ്ട് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് പ്രതിഷേധമിരമ്പി. തിരുവനന്തപുരത്ത് ആദായനികുതി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ പ്രതികാര രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭരണത്തിനും ഈ തിരഞ്ഞെടുപ്പിൽ അന്ത്യം കുറിക്കുമെന്ന് എം.എം. ഹസൻ പറഞ്ഞു. ആദായനികുതി വകുപ്പിന്‍റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾക്കു മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/1916311708784897

Comments (0)
Add Comment