തിരുവോണം ബമ്പര്‍: ‘ദൈവത്തിന്‍റെ അനുഗ്രഹ’മെന്ന് അല്‍ത്താഫ്; ജേതാവിന് കിട്ടുക 12.8 കോടി രൂപ

 

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയില്‍ ഭാഗ്യശാലിയായ അല്‍ത്താഫിന് കിട്ടുക 12.8 കോടി. 25 കോടിയില്‍ നിന്ന് ഏജന്‍സി കമ്മീഷനായി പോവുക സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി രൂപ കൂടാതെ നികുതിയായി 30 ശതമാനം നല്‍കേണ്ടി വരുന്നത് 6.75 കോടി രൂപ.

ഇതുംകൂടാതെ നികുതിത്തുകയ്ക്കുള്ള സര്‍ചാര്‍ജും അടയ്ക്കണം. അത് 37 ശതമാനമാണ്. 2.49 കോടി രൂപ ആണത്. നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് 4 ശതമാനം അടയ്ക്കണം. 39 ലക്ഷം രൂപ വരുമിത്. ഇതെല്ലാം കഴിഞ്ഞ് ബാക്കിയായി കിട്ടുക 12.8 കോടി രൂപയാണ്.

അതേസമയം അൽ‌ത്താഫ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി. കേരളത്തെ വിശ്വാസമാണ്, അതിനാലാണ് ഇവിടുത്തെ ബാങ്കിൽ വന്നതെന്നും അൽത്താഫ് പറഞ്ഞു. ലോട്ടറി ടിക്കറ്റ് ബാങ്കിനു കൈമാറി, അക്കൗണ്ട് തുടങ്ങിയ ശേഷമാണ് മടങ്ങിയത്.

കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് കർണാടക സ്വദേശിയായ അൽത്താഫ് ലോട്ടറി എടുത്തത്. 15 വർഷമായി ടിക്കറ്റ് എടുക്കുന്നു. എന്നാൽ ആദ്യമായാണ് ടിക്കറ്റ് അടിക്കുന്നത്. ഓരോ തവണയും അടിക്കുമെന്ന് പറയുമെങ്കിലും അടിക്കാറില്ല. ടിക്കറ്റ് അടിച്ചുവെന്ന് ഇന്നലെ ബന്ധുക്കളോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ടിവിയിൽ കാണിച്ച ടിക്കറ്റ് നമ്പറിന്‍റെ സ്ക്രീൻ ഷോട്ട് എടുത്തശേഷം ബന്ധുക്കളെ കാണിച്ചതോടെയാണ് വിശ്വസിച്ചത്. തുടർന്ന് വയനാട്ടിലുള്ള ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളാണ് അൽത്താഫിന്.

Comments (0)
Add Comment