കെ റെയില്‍ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി ; ആരോപണം ആവർത്തിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Jaihind Webdesk
Friday, March 25, 2022

Thiruvanchoor-Radhakrishnan-MLA

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കായുള്ള അലൈൻമെന്‍റിലെ ആരോപണം ആവർത്തിച്ച്  തിരുവഞ്ചൂർ രാധാകൃഷ്ണൻ. അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയിട്ടുണ്ട്,  10 മുതൽ 20 മീറ്റർ വരെ ആദ്യ അലൈൻമെന്റിൽ മാറ്റം വരുമെന്നാണ് പറഞ്ഞത്, എന്നാൽ രണ്ട് കിലോമീറ്റർ വരെ മാറ്റമുണ്ടായി. ആദ്യ മാപ്പ് എന്തിനാണ് കെ റെയിൽ സൈറ്റിൽ നിന്ന് മാറ്റിയത് ? ഇപ്പോഴുള്ള മാപ്പ് അവസാനത്തേതാണോ എന്ന് കെ റെയിൽ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.

യുഡിഎഫും സമരസമിതിയും പ്രതിഷേധങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍‌ നിര്‍ത്തിവച്ചു. നിലവില്‍ സർവേ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് ഏജൻസി അറിയിച്ചു. മുമ്പില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തീരുമാനിച്ചതെന്ന് ഏജന്‍സി അറിയിച്ചു.