മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രേഖപ്പെടുത്തിയത് ഏകദേശം 60.76% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏകദേശം 60.76 ശതമാനം പോളിംഗ് ആണ് മൂന്നാം ഘട്ടമായ ഇന്ന് രേഖപ്പെടുത്തിയത്. ഒന്നാം ഘട്ട വോട്ടെടുപ്പായ ഏപ്രില്‍ 19 ആം തിയതി 66.14 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പായ ഏപ്രില്‍ 26 ആം തിയതി 66.71 ശതമാനവും പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്.

ബംഗാളിൽ 73 ശതമാനവും അസമിൽ 75 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിംഗുമാണ് രേഖപ്പെടുത്തിയത്. അസം 75.01%, ബീഹാർ 56.50%, ഛത്തീസ്ഗഡ് 66.94%, ഗോവ 74%, ഗുജറാത്ത് 56.19%, കർണാടക 66.75%, മധ്യപ്രദേശ് 62.75%, മഹാരാഷ്ട്ര 53.95%, ഉത്തർപ്രദേശ് 57.03%, പശ്ചിമ ബംഗാൾ 73.93%, ദാമൻ & ദിയു 65.23% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Comments (0)
Add Comment