ദുബായ് : കെ എം സി സി കൊല്ലം ജില്ലാ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത മൂന്നാമത്തെ വിമാനം പറന്നു. യുഎഇയിലെ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പറന്നുയര്‍ന്നത്.
കൊവിഡ് മൂലം രാജ്യത്ത് കുടുങ്ങിയ സ്ത്രീകളും യുവാക്കളും പ്രായമായവരും ഉള്‍പ്പടെ 179 യാത്രക്കാരുമായി ജൂലൈ നാലിന് രാവിലെ പത്തരയ്ക്കാണ്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം പറന്നത്. ദുബായ് കെ എം സി സി കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ ആശ്വാസ യാത്രാ പദ്ധതി. കൊല്ലം ജില്ലാ പ്രസിഡന്റ് ഷെഹീര്‍ പത്തനാപുരം, ജനറല്‍ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറര്‍ സിയാദ് കെ എന്നിവര്‍ നേതൃത്വം നല്കി.