ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ലീഡ്സിൽ തുടക്കം

Jaihind News Bureau
Thursday, August 22, 2019

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് ലീഡ്സിൽ തുടക്കം. രണ്ടാം ടെസ്റ്റിനിടെയേറ്റ പരുക്ക് ഭേദമാകാത്തതിനെ തുടർന്ന് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത് മത്സരത്തിൽ നിന്ന് പിൻമാറിയിട്ടുണ്ട്. തകർപ്പൻ ഫോമിലുള്ള സ്മിത്തിൻറെ അഭാവം ഓസ്ട്രേലിയക്ക് തിരിച്ചടിയാവും.

ആവേശകരമായ രണ്ടാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു. ഒരുഘട്ടത്തിൽ ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ച മത്സരത്തിലെ ഓസീസ് ചെറുത്തുനിൽപ്പാണ് മത്സരം സമനിലയിൽ ഒതുങ്ങിയത്.

അതുകൊണ്ട് തന്നെ പിഴവുകൾ തിരുത്താൻ ഉറച്ചാകും ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുക. പേസർ ജോഫ്ര ആർച്ചർ തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ഓസീസ് ബാറ്റ്‌സ്മാൻമാർ ശ്രദ്ധിക്കേണ്ടതും ആർച്ചറെയാണ്. ആർച്ചറിന്‍റെ ബൗൺസറിൽ പരിക്കേറ്റ് പുറത്ത് പോയ സ്റ്റീവ് സ്മിത്തിന്‍റെ അഭാവം തന്നെയാണ് ഓസീസ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ സമ്ത്തിന് പകരക്കാരനായി ഇറങ്ങി ബാറ്റ് ചെയ്ത് ചരിത്രം കുറിച്ച് ലബുഷെയ്ൻ മൂന്നാം ടെസ്റ്റിൽ കളിക്കും. രണ്ടാം ടെസ്റ്റ് സമനിലയിലായപ്പോൾ 59 റൺസ് നേടി ലബുഷെയ്ൻ തിളങ്ങിയിരുന്നു.

ആദ്യ ടെസ്റ്റ് ജയിച്ച ഓസീസ് പരമ്പരയിൽ മുന്നിലാണ്. ലോർഡ്സിൽ കളിച്ച അതേ ടീമിനെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനായി നിലനിർത്തിയിട്ടുണ്ട്.