ഭീഷണിപ്പെടുത്തി ശമ്പളം പിടിക്കാന്‍ പാടില്ല; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കണം: ഉമ്മന്‍ ചാണ്ടി | Video

Jaihind News Bureau
Tuesday, April 7, 2020

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാലറി ചലഞ്ചിന്‍റെ പേരിൽ നിർബന്ധിത പിരിവ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. നിർബന്ധിത സാലറി ചലഞ്ചും ഭീഷണിപ്പെടുത്തിയുള്ള പിരിവും പാടില്ല. കൊവിഡിനെതിരായ പോരാട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്ക് വലിയ ഉത്തരവാദിത്വമാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ അതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നില്ല. കേരളത്തിലെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.