വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ട്, കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും : ഐ.ജി ഹര്‍ഷിത അട്ടല്ലൂരി

Jaihind Webdesk
Wednesday, June 23, 2021

കൊല്ലം : വിസ്മയയുടെ മരണത്തില്‍ ശക്തമായ തെളിവുണ്ടെന്ന് കേസന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും അവര്‍ പറഞ്ഞു. ജനുവരിയില്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ചതിലും കേസെടുക്കുമെന്നും ഐ.ജി പറഞ്ഞു. നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിയെ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.