തിരുവനന്തപുരം: കേരളാ പൊലീസിന്റെ സംശുദ്ധി നിലനിര്‍ത്താന്‍ കഴിയാത്ത ആരും സേനയില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്നും യജമാനന്മാരെന്ന രീതിയില്‍ ജനങ്ങളോട് പെരുമാറുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടന്ന കേരള പൊലീസ് റെയ്ഡിംഗ് ഡേ പരേഡിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.