പൗരത്വ ബില്ലിൽ ബിജെപിക്ക് ഉള്ളിൽ തന്നെ എതിർപ്പ് ഉണ്ടെന്ന് കെ.മുരളീധരൻ എംപി. ഇതിന്‍റെ തെളിവാണ് ഇന്നലെ കേരളനിയമസഭയിൽ ഒ.രാജഗോപാൽ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിനെ എതിർക്കാത്തതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
മോഡി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയിൽ പോലും എതിർപ്പ് ഉണ്ടെന്ന സൂചനയാണ് കേരള നിയമസഭയിൽ നിന്നും വ്യക്തമായതെന്നും അതുകൊണ്ടാണ് നിയമസഭയിൽ ബില്ലിനെതിരെ ഒ.രാജഗോപാൽ വോട്ട് ചെയ്യാതിരുന്നത്. ഐക്യകണ്ഠേന ബില്ല് സഭ പാസാക്കിയപ്പോൾ പ്രതികൂലിച്ചു എതിർത്തുO സംസാരിക്കാത്തത് ബിജെപിയിൽ ഉള്ള ഭിന്നത സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
ഗവർണർക്കെതിരെയും രൂക്ഷമായ വിമർശനം കെ മുരളീധരൻ എംപി ഉന്നയിച്ചു. ഗവർണർ കേരളത്തിൽ ആർഎസ്എസിനെ അജണ്ട നടപ്പിലാക്കുന്നുവെന്നുo കോടതി വിധി വരുന്നതുവരെ ഗവർണർ കാത്തിരിക്കണമായിരുന്നുവെന്നും കേരള ഗവർണർ എന്ന യോഗ്യത സ്വയം നഷ്ടപ്പെടുത്തിയ ഗവർണ്ണർ രാജി വെച്ച് പുറത്തു പോകണം എന്ന് അദ്ദേഹം പറഞ്ഞു
ഗവർണർ ഭരണഘടനാപരമായ അല്ല പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും. മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച് മനുഷ്യചങ്ങല രൂപീകരിക്കണമായിരുന്നുവെന്നും എഡിഎഫ് തീരുമാനിച്ച മനുഷ്യചങ്ങല ക്ക് കോൺഗ്രസ് സഹകരിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.