ഞാറക്കാട് ഭണ്ഡാരമോഷണം; രണ്ടു പേർ പിടിയില്‍

 

കൊച്ചി: ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ മോഷ്ടിക്കുന്ന രണ്ടുപേർ പിടിയില്‍. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ്പോത്താനിക്കാട് പോലീസ് പിടികൂടിയത്.

മെയ് 18-ന് പുലർച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിരവധി ആരാധനാലയങ്ങളിൽ ഇവർ സമാന രീതിയിലുള്ള മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇൻസ്പെക്ടർ വി. സജിൻ ശശി, എസ്ഐമാരായ ശരണ്യ എസ്. ദേവൻ, കെ.ടി. സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Comments (0)
Add Comment