തീക്കനൽ പ്രൊമോ സോംഗ് – കെ സുധാകരൻ എം.പി പ്രകാശനം ചെയ്തു

Jaihind News Bureau
Sunday, October 11, 2020

മട്ടന്നൂർ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പുറത്തിറക്കുന്ന തീക്കനൽ എന്ന പ്രമോ സോങ് പ്രകാശനം ചെയ്തു. ചലചിത്ര സംവിധായകൻ മൊയ്തു താഴത്ത് കെ.സുധാകരൻ എം.പി ക്ക് സി.ഡി നൽകിയാണ് പ്രകാശനം ചെയ്തത്. മുന്നിൽ നിന്ന് നയിക്കാൻ രാഹുലും പ്രിയങ്കയും ഉണ്ടങ്കിൽ പുറകിൽ ഒറ്റകെട്ടായി ഇന്ത്യ ഉണ്ടാകും എന്ന ആശയം ഉയർത്തി പിടിച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും പ്രമോട്ട് ചെയ്യുന്ന ഹസ്രത്ത് വിഷയം ആസ്പദമാക്കിയാണ് ഈ പ്രമോ സോങ് നിർമ്മിച്ചത് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫർസിൻ മജീദിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹരികൃഷ്ണൻ പാളാട്, സുരേഷ് ബാബു.വി, ആർ.കെ. നവീൻ കുമാർ എന്നിവർ സംബന്ധിച്ചു.