എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

 

എറണാകുളം: പതിനാറ് ഗ്രാം എംഡിഎംഎയും എമ്പത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു ശരത്ചന്ദ്രനെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. യുസി കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളുരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ഗ്രാമിന് എണ്ണായിരം രൂപക്ക് വാങ്ങി പത്തിരട്ടിയ്ക്കാണ് വിൽപ്പന. യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിലാണ് വിൽപ്പന.

വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ പത്ത് കേസിൽ പ്രതിയാണ്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്ഐ കെ.നന്ദകുമാർ, എഎസ്ഐ മാരായ കെ.ഡി. സജീവ്, വിമൽ കുമാർ, സിപിഒ മാരായ ദീപ്തി ചന്ദ്രൻ , അഫ്സൽ, അൻസാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Comments (0)
Add Comment