പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തി; യുവാവിനെ തുണിയില്‍ തേങ്ങ കെട്ടി തല്ലി ബന്ധുക്കള്‍, പോക്സോ കേസ്

 

കൊല്ലം: പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൊല്ലം തെക്കുംഭാഗം പോലീസ്‌ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കുടുംബത്തിന്‍റെ പരാതി. യുവാവിന്‍റെ ശല്യം സഹിക്കവയ്യാതെയാണ് കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയെ തേവലക്കരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കൾ തുണിയില്‍ തേങ്ങ കെട്ടി അടിക്കുകയും കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചെന്നുമാണ് യുവാവിന്‍റെ പരാതി. യുവാവിന്‍റെ ശരീരത്തില്‍ മർദ്ദനത്തിൽ പരുക്കേറ്റതിന്‍റെ നിരവധി പാടുകളുണ്ട്.

 

Comments (0)
Add Comment