ഷഹീൻബാഗിലുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതും ഒരുതരത്തിലും ന്യായീകരിക്കാനാകാത്തതുമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, February 24, 2020

rahul-gandhi-meet

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ന് ഡൽഹിയിലെ ഷഹീൻബാഗിലുണ്ടായ ആക്രമണം ആശങ്കയുണ്ടാക്കുന്നതാണെന്നും , ആരോഗ്യ പരമായ ജനാധിപത്യത്തിന് സമധാനപരമായ പ്രതിഷേധമാണ് വേണ്ടെതെന്നും ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതിൽ ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടിരുന്നു.