തൃശൂരിലെ വിജയം പൂരം കലക്കി നേടിയത്; എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

 

കോഴിക്കോട്: തൃശൂരിൽ ബിജെപിയുടെ വിജയം പൂരം കലക്കി നേടിയതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എഡിജിപി തന്നെ സ്വകാര്യമായി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഗൗരവകരമാണ്. പൂരം കേരളത്തിന്‍റെ അഭിമാനമാണ്. പൂരം കലക്കിയതുമൂലം വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തത്. ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഇത് പൊതു സമൂഹത്തെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും എല്ലാക്കാലത്തും ഒരു പോലെ പറ്റിക്കാനാവില്ല. മതേതര സമൂഹത്തിന് ഞെട്ടലുണ്ടാക്കിയ സംഭവമാണ് തൃശൂരിലുണ്ടായത്. എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്. വിശ്വാസികളായ ഹിന്ദുക്കളെ ആണ് തിരഞ്ഞെടുപ്പു വിജയിക്കാനായി വഞ്ചിച്ചത്. സിപിഎം ഒരേ സമയം ന്യൂനപക്ഷ സംരക്ഷകരും മതേതര സംരക്ഷകരും ചമയുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Comments (0)
Add Comment