യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, February 21, 2020

Mullappally-Ramachandran

യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിളര്‍പ്പ് ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂരിനോടും അനൂപ് ജേക്കബിനോടും ആവശ്യപ്പെട്ടിരുന്നു. ഇരുവരുമായി താന്‍ ആശയവിനിമയം നടത്തി.

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നൂറുശതമാനം വിജയപ്രതീക്ഷയാണ്. ജനവികാരം യുഡിഎഫിന് അനുകൂലമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നു. കുട്ടനാട് എംഎല്‍എ ഒരു വന്‍ പരാജയമായിരുന്നു. കുട്ടനാട് സീറ്റ് സംബന്ധിച്ച് ഗൗരവതരമായ ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ല. 25ന് ചേരുന്ന യുഡിഎഫ് ഏകോപന സമിതി ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. ഐക്യത്തോടെ പോയാല്‍ യുഡിഎഫിനെ ആര്‍ക്കും പരാജയപ്പെടുത്താനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.