വയനാട് മേപ്പാടിയിലിറങ്ങിയ പുലി വനം വകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങി

 

കല്‍പ്പറ്റ: വയനാട് നല്ലന്നൂരിൽ പുലി കുടുങ്ങി. മേപ്പാടിക്കടുത്ത് നല്ലന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വൈകിട്ട് എട്ടുമണിയോടെയാണ് പുലി കുടുങ്ങിയത്. പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് കൂട് സ്ഥാപിച്ചത്.

Comments (0)
Add Comment