തിരുവനന്തപുരം: പുൽപ്പള്ളിയിൽ ദിവസങ്ങളോളം നാടിനെ വിറപ്പിച്ചു കൂട്ടിലായ കടുവയെ തിരുവനന്തപുരം
സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് കൂട്ടിൽ പരിചരണത്തിലായിരുന്ന
തോൽപ്പെട്ടി-10 കടുവയെയാണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. കഴിഞ്ഞ 23ന് രാത്രിയാണു കേണിച്ചിറയിൽ കടുവ കൂട്ടിലായത്. അന്നുതന്നെ ഇരുളത്തേക്ക് മാറ്റിയ കടുവയെ തുടർന്ന് എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയായിരുന്നു. നെയ്യാറിലേക്ക് മാറ്റാൻ ഉത്തരവെത്തിയെങ്കിലും കടുവയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഇതേ തുടർന്നാണ് ഒടുവിൽ കടുവയെ തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്.