മദ്രസകള്‍ക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണ് താത്പര്യമെന്ന് കോടതി


ഡല്‍ഹി : മദ്രസകള്‍ക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം .ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണ് താത്പര്യമെന്ന് കോടതി ചോദിച്ചു.

അതെസമയം കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു.മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും കോടതി വിമര്‍ശിച്ചു.സന്യാസി മഠങ്ങളിലേക്ക് കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.

Comments (0)
Add Comment