വര്‍ഗീയ ശക്തികളെ പരാജയപെടുത്താന്‍ എല്ലാവരുടെയും പിന്തുണ ആവശ്യം ; രാഹുല്‍ മാങ്കൂട്ടത്തില്‍


പാലക്കാട് : പി.വി അന്‍വറിന്റെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.വര്‍ഗീയ ശക്തികളെ പരാജയപെടുത്താന്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും,എതിര്‍ക്കുന്നവരെ നിശ്ബദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തുടരുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിചേര്‍ത്തു.

അതെസമയം പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Comments (0)
Add Comment