വടകരയിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വേയ്ക്ക് കെ മുരളീധരന്‍ എംപിയുടെ കത്ത്

Jaihind Webdesk
Sunday, July 31, 2022

കോഴിക്കോട്: വടകരയില്‍ ട്രെയിനുകള്‍ക്ക് മുമ്പുണ്ടായിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയ്ക്ക് കെ മുരളീധരന്‍ എംപിയുടെ കത്ത്. തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 16334), കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ: 19259) എന്നീ ട്രെയിനുകൾക്ക് വടകരയില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി സതേൺ റെയിൽവേ ജനറൽ മാനേജർക്ക് അയച്ച കത്തില്‍ എംപി ചൂണ്ടിക്കാട്ടി.

മുംബൈ, അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ട്രെയിനുകൾ. കൊവിഡിന് മുമ്പ് ഈ രണ്ട് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നതും കെ മുരളീധരന്‍ എംപി റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊവിഡിന് ശേഷം സാധാരണാവസ്ഥ പുനഃസ്ഥാപിച്ചതോടെ സ്റ്റോപ്പും പുനരാരംഭിക്കണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.