‘സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി’: ഉമ്മന്‍ ചാണ്ടി

കോട്ടയം : സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചത്തിന് ആനുപാതികമായ കുറവല്ല വരുത്തേണ്ടത്. നികുതി ഇളവ് ജനങ്ങൾക്ക്‌ ഉള്ള ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്‍റെ വാർഷികത്തിന് 100 കോടി വകയിരുത്തിയ സർക്കാർ ആണിത്. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ധന വിലയില്‍ കേന്ദ്രത്തിന്‍റെ നടപടി ആശ്വാസമാണ് പക്ഷെ ഇത് കൊണ്ടായില്ല.

തൃക്കാക്കരയിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ആത്മവിശ്വാസ കുറവ് ഇപി ജയരാജന്‍റെ വാക്കുകളിൽ വ്യക്തമാണ്. കെ റയിലിൽ സർക്കാർ പിനോട്ട് പോയതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

 

Comments (0)
Add Comment