അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി സെക്രട്ടറിയുടെ വസതിയും; രൂക്ഷവിമർശനവുമായി ബെന്നി ബെഹനാൻ എം പി

Jaihind News Bureau
Saturday, September 5, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി സെക്രട്ടറിയുടെ വസതിയുമാണ് അഴിമതിയുടെ പ്രഭവകേന്ദ്രങ്ങളെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം പി.  ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.  നാല് സുപ്രധാന കേന്ദ്ര ഏജൻസികളാണ് മുഖ്യന്ത്രിയുടെ ഓഫീസുമായും പാർട്ടി സെക്രട്ടറിയുടെ വീടുമായും ബന്ധപ്പെട്ട വളരെ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കുന്നത് . ഇത് ഭാരതത്തിന്‍റെ ചരിത്രത്തിൽ ആദ്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

മുൻകാലത്തെക്കാൾ ആഴത്തിലുള്ള അഴിമതിയാണ് പിണറായി സർക്കാരിനെതിരെയുള്ളത്. അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസും പാർട്ടി സെക്രട്ടറിയുടെ വീടുമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് വരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുന്നു. കള്ളക്കടത്ത് മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറിയുടെ മകനാണ്. കോടിയേരിയുടെ മകനെതിരെ  അന്വേഷണത്തിത് മുഖ്യമന്ത്രി തയാറല്ലെങ്കിൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ ഭയക്കുന്നു എന്ന് കരുതേണ്ടിവരുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

നേതാക്കളുടെ കുടുംബത്തെ ആക്രമിക്കുന്നു എന്ന് പറയാൻ സിപിഎമ്മിന് ധാർമ്മികത ഇല്ല. വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം. കൊലയാളികൾക്ക് പരവതാനി വിരിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല.  ഈ മാസം 9ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനിക്കുമെന്നും ബെന്നി ബെഹനാൻ കൊച്ചിയിൽ പറഞ്ഞു.

teevandi enkile ennodu para