ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പൂർത്തീകരിക്കും; നടപടി അടൂർ പ്രകാശ് എംപിയുടെ കത്തിന്മേല്‍

Jaihind News Bureau
Saturday, September 19, 2020

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി 24 മാസത്തിനുള്ളിൽ പുർത്തീകരിക്കുന്നതിന് പദ്ധതിയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്ന ഐ.ടി.ഡി.സി ക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്സഭയിൽ മറുപടി നൽകി.

പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് നേരത്തെ കത്ത് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിൽ പദ്ധതിക്ക് വീണ്ടും അനുമതി നൽകുകയായിരുന്നു.