അർജുന് വേണ്ടി നല്ല രീതിയിൽ തന്നെ തിരച്ചില്‍ നടക്കുന്നുണ്ട്; തൃപ്തരാണ്, നന്ദി പറഞ്ഞ് കുടുംബം

 

കോഴിക്കോട്:  ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി നല്ല രീതിയിൽ  തന്നെ തിരച്ചില്‍ നടക്കുന്നുവെന്ന് സഹോദരി അഞ്ജു. തിരച്ചിലില്‍ തൃപ്തരാണെന്നും അർജുനെ കിട്ടുന്നത് വരെ തിരച്ചില്‍ തുടരണമെന്നും അഞ്ജു പറഞ്ഞു. ഇവിടുന്നു പോയ സന്നദ്ധ പ്രവർത്തകരോട് നന്ദിയുണ്ടെന്നും സാധ്യമായ എല്ലാ യന്ത്രങ്ങളും തിരച്ചിലിനായി ഉപയോഗിക്കണമെന്നും അഞ്ജു  പ്രതികരിച്ചു.

അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശത്തെ തുടർന്ന് അർജുനെ കണ്ടെത്താനായി ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടർന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നത്. ഗംഗാവാലി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി.

Comments (0)
Add Comment