വിഴിഞ്ഞത്തെ ബഹളത്തില്‍ മുക്കാന്‍ ഭരണപക്ഷ ശ്രമം; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, August 23, 2022

 

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സഭയില്‍ അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമവുമായി ഭരണപക്ഷം. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വാക്കൌട്ട് പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ബഹളം.

മന്ത്രിമാരുള്‍പ്പെടെയുള്ളവർ ബഹളം വെച്ച് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. പാവങ്ങളുടെ വിഷയം സഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.