ഒമാനിലെത്തുന്ന യാത്രക്കാരുടെ ക്വാറന്‍റീന്‍ 7 ദിവസമാക്കി കുറച്ചു ; എട്ടാം ദിവസം പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം

മസ്‌കറ്റ് : ഒമാനിലെത്തുന്ന യാത്രക്കാരുടെ ക്വാറന്‍റീന്‍ ഏഴ് ദിവസമാക്കി കുറച്ചു. ഒമാന്‍ സുപ്രീം കമ്മറ്റിയുടെതാണ് ഈ സുപ്രധാന ഉത്തരവ്. ഇതനുസരിച്ച് വിദേശത്തു നിന്ന് വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ, കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.

വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍, വിമാനത്താവളത്തില്‍ വെച്ചുതന്നെ വീണ്ടും കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. തുടര്‍ന്ന് ഏഴു ദിവസം ക്വാറന്‍റൈനില്‍ കഴിയണം. തുടര്‍ന്ന്, എട്ടാം ദിവസം വീണ്ടും പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

Comments (0)
Add Comment