തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണമെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്‍. വെറും സ്വകാര്യ സന്ദര്‍ശനം എന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളില്‍ പോവുന്നത് ശരിയല്ല. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. പൊതു പ്രവര്‍ത്തകര്‍ക്ക് രഹസ്യങ്ങളില്ലെന്നും വിദേശ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചത്. 16 ദിവസത്തെ വിദേശ സന്ദർശനത്തിനായി ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ദുബായ് യാത്രയെന്നാണ് വിവരം. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയും സിംഗപ്പൂരും മുഖ്യമന്ത്രി സന്ദർശിക്കും.