വിലങ്ങാട് ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് കൈവരി വെക്കാനെത്തി പൊതുമരാമത്ത് ജീവനക്കാർ; തടഞ്ഞുവെച്ച് നാട്ടുകാർ

 

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് കൈവരി വെക്കാനായി വന്ന പൊതുമരാമത്ത് ജീവനക്കാരെ തടഞ്ഞ് പ്രദേശവാസികള്‍. പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കാതെ കൈവരി സ്ഥാപിക്കാനെത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്.  പൊതുമാരാമത്ത് വകുപ്പ് ജീവനക്കാരെനാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞുവെച്ചു.

പാലത്തിന്‍റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം പുതുക്കിപ്പണിയാതെ കൈവരി മാത്രം വെച്ചിട്ട് കാര്യമില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു. മലവെള്ളപ്പാച്ചിലില്‍ അപകടാവസ്ഥയില്‍ തുടരുന്ന പാലം നാട്ടുകാരാണ് കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്. ഇനിയും വെള്ളപ്പാച്ചിലുണ്ടായാല്‍ പാലം ഒലിച്ചുപോകുമെന്ന അവസ്ഥയിലാണ്.

Comments (0)
Add Comment