നാളെ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം അറിയിച്ചേക്കും. കഴിഞ്ഞ മാർച്ച് 24ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി നേരത്തെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിമാരുടെ നിലപാട്. ലോക്ക്ഡൗണ്‍ 21 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകുമോ എന്നത് സംബന്ധിച്ചും നാളെ വ്യക്തത കൈവന്നേക്കും. ലോക്ക്ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ്, ഒഡീഷ, മഹാരാഷ്ട്ര, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ വ്യക്തത കൈവന്നേക്കും.

Comments (0)
Add Comment