കാല്‍ തെന്നി പുഴയില്‍, മരണഭീതിയില്‍ നിലയില്ലാവെള്ളത്തില്‍… ഒടുവില്‍ രക്ഷകരായി അഴീക്കല്‍ കോസ്റ്റല്‍ പോലീസ് | VIDEO

കണ്ണൂർ : കാല്‍ തെന്നി പുഴയില്‍ വീണയാളെ രക്ഷപ്പെടുത്തി അഴീക്കല്‍ കോസ്റ്റല്‍ പോലീസ്. വളപട്ടണം റയിൽവേ പാലത്തിലൂടെ നടന്നുപോവുകയിരുന്ന ചന്ദ്രനെയാണ് സമയോചിതമായ ഇടപെടലിലൂടെ പോലീസ് രക്ഷപ്പെടുത്തിയത്.

പൊയിതുംകടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് കാല്‍ തെന്നി പുഴയിൽ വീണത്.  വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. വളപട്ടണം ബോട്ട് ജെട്ടിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകിയതിന് ശേഷം ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കൃഷ്ണൻ, എഎസ്ഐ പുരുഷോത്തമൻ, സിപിഒ പ്രവീൺ, കോസ്റ്റൽ വാർഡന്മാരായ അതുൽ, നിതിൻ, ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്.

https://www.youtube.com/watch?v=QKp4fboXj7U

Comments (0)
Add Comment