അനവധി ആളുകളുടെ പണവുമായി 20 വർഷം മുമ്പ് കടന്നുകളഞ്ഞു; ഒടുവില്‍ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

 

എറണാകുളം: പള്ളുരുത്തിയിൽ നിന്നും അനവധി ആളുകളുടെ പണവുമായി 20 വർഷം മുമ്പ് കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു. 2004 ൽ പള്ളുരുത്തി ഭാഗത്ത് അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റായി ജോലി ചെയ്ത് അനവധി ആളുകളുടെ പണവും സ്ഥപനത്തിന്‍റെ വാഹനവുമായി കടന്നുകളഞ്ഞ തമിഴ് നാട് കൊടുമുടി സ്വദേശിയായ സുബ്രമണ്യൻ മകൻ ശേഖരൻ എന്നയാളെയാണ് തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

പള്ളുരുത്തി പോലീസ് സ്റ്റേഷൻ ക്രൈം 106/2004 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതി കോടതിയിൽനിന്നും ജാമ്യം നേടിയതിന് ശേഷം പിന്നീട് നാളിതുവരെ ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു. മട്ടാഞ്ചേരി പോലീസ് അസ്സിസ്റ്റൻ കമ്മീഷണർ ശ്രീ മനോജ്.കെ.ആർ, പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ പോലീസ് സബ്ബ് ഇൻസ്പെക്ടർ , എഎസ്ഐ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ അനീഷ് സി.കെ എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ് നാട്ടിൽ നടത്തിയ അന്വേഷണത്തിലൂടെ പിടികൂടിയത്.

Comments (0)
Add Comment