ഹാത്രസ്‌: ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind News Bureau
Thursday, October 15, 2020

 

ന്യൂഡല്‍ഹി: ഹാത്രസ്‌ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്മൂലവും കോടതി പരിശോധിക്കും. നിലവിലെ അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ആകണമെന്ന് യു.പി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ സിബിഐ തൽസ്ഥിതി റിപ്പോർട്ട് യു.പി സർക്കാരിന് കൈമാറണമെന്നും ആവശ്യമുണ്ട്.

പെണ്‍കുട്ടിയുടെ കുടുംബത്തിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 15 പേരടങ്ങുന്ന സായുധ പൊലീസ് അംഗങ്ങൾക്ക് പുറമെ പെൺകുട്ടിയുടെ വീടിനും പരിസരത്തും CCTV ക്യാമറകൾ സ്ഥാപിച്ചുവെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.