ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താനുള്ള ഗവർണറുടെ അനുമതി മുഖ്യമന്ത്രിയുമായുള്ള പുതിയ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 6, 2020

Ramesh-Chennithala-Protest-UDF

മുഖ്യമന്ത്രിയും ഗവർണറുമായുള്ള പുതിയ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുമതി നൽകിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ എന്ത് കൊണ്ട് ഗവർണർ അനുമതി നൽകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. നിയമപരമായും രാഷ്ട്രീയപരമായും ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.