വയനാട്ടിലെ ജനങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ് ; പ്രിയങ്ക ഗാന്ധി


കല്‍പറ്റ: വയനാടിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതിലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്ന് പ്രിയങ്ക ഗാന്ധി.നിങ്ങള്‍ എന്നെ തിരഞ്ഞെടുത്താല്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും മീനങ്ങാടിയിലെ പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക യു.ഡി.എഫ്.സ്ഥാനാര്‍ഥിയായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു മീനങ്ങാടിയിലേത് .

അതെസമയം വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും പ്രിയങ്ക പറഞ്ഞു .

Comments (0)
Add Comment