വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, December 3, 2018

Ramesh-Chennithala-Press-meet

വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്ന വനിതാ മതിൽ വിജയിക്കില്ല. വനിതാ മതിലിലെ സംഘാടകനായ സുഗതൻ അയോധ്യയിൽ കർസേവയ്ക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. സുഗതനെ പോലെ ഉള്ള എടുക്കാ ചരക്കുകളെ മഹത്വവൽക്കരിക്കാന് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. കുടുംബശ്രീ ഉൾപ്പടെയുള്ള സംഘടനകളെയും വനിതാ മതിലിൽ പങ്കെടുക്കാൻ നിർദേശം നൽകിയരിക്കുകയാണ്. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.[yop_poll id=2]