ഭരണത്തിലുള്ളവർ ഭരണഘടന മൂല്യങ്ങൾ മറികടക്കുന്നു : പ്രിയങ്ക ഗാന്ധി

Jaihind News Bureau
Tuesday, November 26, 2019

ഇന്ന് ഭരണഘടന ദിനം. ഭരണത്തിലുള്ളവർ ഭരണഘടന മൂല്യങ്ങൾ മറികടക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തി ദുർബലപ്പെടുത്തി. പണവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിനെ മറികടക്കാൻ ഭരണഘടന മൂല്യങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് പ്രതിജ്ഞ എടുക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഭരണഘടന ദിനാഘോഷം കോൺഗ്രസ് ബഹിഷ്‌കരിച്ചു. പാർലമെന്‍റിലെ അംബേദ്കർ പ്രതിമക്ക് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാർട്ടികളും കോൺഗ്രസിനൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.