കാരാട്ട് ഫൈസല്‍ വിജയിച്ച വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്

Jaihind News Bureau
Wednesday, December 16, 2020

കോഴിക്കോട് : സ്വര്‍ണ്ണക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ വിജയിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫിന് ലഭിച്ചത് പൂജ്യം വോട്ട്. സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ വോട്ടില്ലായിരുന്നു.  അതേസമയം ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചു.

ഫൈസലിനെ ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നതാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനെ മാറ്റി ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു. കൊടുവള്ളിയിൽ യുഡിഎഫ് 13 ഇടത്ത് ജയിച്ചു. 15 സീറ്റിൽ മുന്നിലാണ്.