സര്‍ക്കാര്‍ ഓണക്കിറ്റിലെ പപ്പടം വിഷത്തിന് സമം ; ഗുരുതര ആരോഗ്യപ്രശ്നത്തിന് വഴിവെക്കും; വീഴ്ച

Jaihind News Bureau
Tuesday, September 8, 2020

 

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരിശോധന റിപ്പോര്‍ട്ട്. പപ്പടത്തില്‍ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ ഉത്പ്പന്നം തിരിച്ചെടുക്കാനൊരുങ്ങുകയാണ് സപ്ലൈകോ. പപ്പടത്തിനു പകരം ഉഴുന്നിന്‍റെ അംശമില്ലാത്ത അപ്പളമാണ് കിറ്റുകളില്‍ വിതരണം ചെയ്തത്.

ഹഫ്‌സര്‍ ട്രേഡിങ്‌ കമ്പനിയുടെ ‘അപ്പളം’ ഗുണനിലവാരപരിശോധന കൂടാതെയാണ്‌ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയതെന്നു കോന്നി സി.എഫ്‌.ആര്‍.ഡി. ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്‌തമായി. ഉത്‌പന്നത്തില്‍ ഈര്‍പ്പവും ക്ഷാരാംശവും സോഡിയം കാര്‍ബണേറ്റും അനുവദനീയമായ തോതില്‍ കൂടുതലാണെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.  സോഡിയം കാര്‍ബണേറ്റിന്‍റെ അമിതോപയോഗം മരണത്തിന് വരെ കാരണമായേക്കാം.

teevandi enkile ennodu para