തിരുവനന്തപുരം: സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രണ്ട് വർഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സർക്കാർ ജീവനക്കാർക്കും അനധികൃത ഇടപാടുകളില്‍ പങ്കെന്ന് ഐ.ജി ശ്രീജിത്തിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ ആശുപത്രികളും അന്വേഷണപരിധിയില്‍ വരും. തൃശൂര്‍ എസ്.പി സുദര്‍ശന്‍ കേസ് അന്വേഷിക്കും.
https://www.facebook.com/JaihindNewsChannel/videos/2546673595631860