രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ഇന്ന് സഭയില്‍; പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിക്കും

Jaihind Webdesk
Wednesday, July 28, 2021

Kerala-Assembly

തിരുവനന്തപുരം : രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കും. അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ, കൊവിഡ് മരണങ്ങളിലെ അവ്യക്തത തുടങ്ങിയവ പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ഉന്നയിക്കും.