‘മോദിയെ കരയിപ്പിച്ച ഏക കോൺഗ്രസുകാരൻ’ ; ഗുലാം നബി ആസാദിനെക്കുറിച്ച് ശശി തരൂർ

Jaihind News Bureau
Tuesday, February 9, 2021

ന്യൂഡൽഹി : രാജ്യസഭയിൽ നിന്ന് വിടവാങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെക്കുറിച്ച് ശശി തരൂർ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരയിപ്പിച്ച ഒരേയൊരു കോൺഗ്രസ് നേതാവ് എന്നാണ് ആസാദിനെ ശശി തരൂർ വിശേഷിപ്പിച്ചത്.

44 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ സേവനത്തിന് നന്ദി. അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു. ആസാദിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍റെ വിടവാങ്ങലിനോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ സേവനങ്ങൾ വിവരിക്കവെ പ്രധാനമന്ത്രി വികാരാധീനനായിരുന്നു.  കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽനിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ശബ്ദം ഇടറിയത്.