വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിച്ചു

 

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി കെ.എസ്. അനിൽ സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിച്ചു. സിദ്ധാർത്ഥന്‍റെ കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടു. എന്നും തന്‍റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് അറിയിച്ചതായും അദേഹം പറഞ്ഞു.

അന്വേഷണമെല്ലാം കമ്മീഷന്‍റെ പരിധിയിൽ വരുന്നതാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിനുള്ള തുക സർവകലാശാല നൽകമെന്നും അദ്ദേഹം അറിയിച്ചു. കാര്യങ്ങളെല്ലാം വളരെ വിശദമായി വിസിയെ ധരിപ്പിച്ചതായും സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

Comments (0)
Add Comment