തങ്ക അങ്കി ഘോഷയാത്രക്ക് വർണ്ണാഭമായ സ്വീകരണ നൽകി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മൊബൈൽ യൂണിറ്റ്

 

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രക്ക് ഇത്തവണയും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്‌ മൊബൈൽ യൂണിറ്റിന്‍റെ നേതൃത്യത്തിൽ പത്തനംതിട്ട കെഎസ്ആർടിസി കോർണറിൽ സ്വീകരണം നൽകി. ശബരിമല മണ്ഡല കാലം തുടക്കം മുതൽ സജീവമായി ഹെല്പ് ഡെസ്കും. പിന്നീട് മൊബൈൽ യൂണിറ്റ് വഴി ശബരിമല യാത്രികർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു വരികയാണ്.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ തങ്ക അങ്കി ഘോഷ യാത്രയെ സ്വീകരിച്ചു. ഭക്ഷണസാധങ്ങളും, കുടിവെള്ള വിതരണവും നടത്തി. ദേശിയ അസംഘടിത തൊഴിലാളി കോൺഗ്രെസ്സ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട. കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മനു തയ്യിൽ. കാർത്തിക് മുരിങ്ങ മംഗലം. ടിജോ സാമൂവൽ. അജ്മൽ കരീം. മുഹമ്മദ് ഷെബീർ. അജ്മൽ അലി. സുനിൽ യമുന. നഹാസ് എഴുമറ്റൂർ. കണ്ണൻ മാരി. എന്നിവർ നേതൃത്വം നൽകി.

Comments (0)
Add Comment