പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

Jaihind Webdesk
Tuesday, September 7, 2021

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശി ജാഹിര്‍ ഹുസൈനാണ് (48) ജയില്‍ ചാടിയത്. പതിവ് ജോലികള്‍ക്കായി ഇയാളെ ഇന്ന് രാവിലെ സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നു. ഇതിനിടെയായിരുന്നു പ്രതി രക്ഷപ്പെട്ടത്. ജയില്‍ അധികൃതരും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി.