വയനാട്ടിലെ വനംകൊള്ളക്കാരുമായി കൂടിക്കാഴ്ച നടത്തി ; മന്ത്രി ശശീന്ദ്രനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം  : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി പ്രതിപക്ഷം. സിപിഐയില്‍ നിന്നും വനംവകുപ്പ് മാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. വനംകൊള്ളക്കാരുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയെന്ന് എംഎല്‍എമാരായ പി.ടി തോമസും ടി. സിദ്ദിഖും  ആരോപിച്ചു. ഇടതുപക്ഷ ചാനലിലെ എഡിറ്ററും എറണാകുളത്ത് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വനംകൊള്ളക്കാര്‍ മന്ത്രിയുടെ പാര്‍ട്ടിയില്‍  അംഗത്വം നേടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് വ്യാപകമായ വനംകൊള്ള വയനാട്ടില്‍ നടന്നതായി ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.