‘നാലാള്‍ പോയപ്പോള്‍ നാനൂറ് പേർ വന്നു, കോണ്‍ഗ്രസിലേക്ക് ഇനിയും ആളെത്തും’: കെ സുധാകരന്‍ എംപി | VIDEO

Jaihind Webdesk
Thursday, September 30, 2021

 

പാലക്കാട് : നാലാള്‍ പോകുമ്പോള്‍ കോണ്‍ഗ്രസിലേക്ക് നാനൂറ് ആളുകള്‍ വരുന്നത് മാധ്യമങ്ങള്‍ കാണുന്നില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇനിയും ആളുകള്‍ വരുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

പിണറായി വിജയന്‍ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞത് പോലെ മോൻസനെ അറിയില്ല എന്ന്  പറഞ്ഞിട്ടില്ല. നട്ടെല്ലോടെ പറഞ്ഞത് അവിടെ പോയിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നു തന്നെയാണ്. മറ്റ് യാതൊരു ഇടപാടുകളും മോന്‍സണുമായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് മനസിലാകുന്നത് ഇപ്പോഴാണ്. തന്നെ ഉപയോഗിച്ച് അയാള്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.