പിടികൂടിയവയില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന റൈഫിളും; മാവോയിസ്റ്റുകളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യും

 

വയനാട്ടില്‍ ഏറ്റുമുട്ടലിനിടയിൽ മാവോയിസ്റ്റുകളിൽ നിന്നും നിന്നും പിടിച്ചെടുത്ത തോക്കുകളിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും. സൈനികരെ ആക്രമിച്ച് കൈവശപ്പെടുത്തിയ ആയുധങ്ങളാകാം ഇതെന്ന് പോലീസ് പറയുന്നു. പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യും.

പേരിയ ചപ്പാരം കോളനിയിലെ ഏറ്റുമുട്ടൽ നടന്ന വീട്ടിൽ നിന്നും നാലു തോക്കുകളാണ് പോലീസ് കണ്ടെടുത്തത്. ഇതിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളും ഉൾപ്പെടുന്നു. സിആർപിഎഫിന്‍റെ ചത്തിസ്ഗഢീലെ പ്ലാറ്റൂൺ അക്രമിച്ച് മൂവായിരത്തോളം തോക്കുകൾ മാവോയിസ്റ്റുകൾ നേരത്തെ കവർച്ച ചെയ്തിരുന്നു. അതിലുൾപ്പെട്ട തോക്കാകാം ഇതെന്നാണ് പോലീസ് നിഗമനം.

1991-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഇൻസാസ് തോക്ക് പരീക്ഷിച്ചിരുന്നു. പിടിയിലായ ചന്ദ്രു ഇത്തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധ പരിശിലനം നേടിയിട്ടുണ്ട്. കേരളത്തിലേക്ക് ആയുധം എത്തിയത് പോലീസ് അതീവ ഗൗരവമായാണ് കാണുന്നത്. അതേസമയം പിടിയിലായ ബാണാസുര ദളത്തിലെ പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ കർണ്ണാടക, തമിഴ്നാട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്യും.

 

Comments (0)
Add Comment