ഒ.ജി ശാലിനിക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, July 23, 2021

തിരുവനന്തപുരം : റവന്യൂ വകുപ്പ് മുൻ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകിയതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മോഹനചന്ദ്രനെ സെക്രട്ടറിയേറ്റ് ക്യാമ്പസിൽ നിന്നും സ്ഥലംമാറ്റിയ നടപടി പിൻവലിക്കുക, ഒ.ജി ശാലിനിയുടെ ഗുഡ്‌സർവീസ് എൻട്രി റദ്ദ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.